ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരപഠന ദൗത്യമായ ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽനിന്ന് രാവിലെ 11.30നാണ് വിക്ഷേപണം. 15 ലക്ഷം കിലോമീറ്റർ ദൂരത്തേക്കാണ് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എൽ-1 വിക്ഷേപിക്കുന്നത്.
സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.
No comments
Post a Comment