Header Ads

  • Breaking News

    തളിപ്പറമ്പിൽ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.56 കോടി രൂപ



    തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 2022-23 കാലവർഷത്തിൽ തകർന്ന 17 റോഡുകൾ പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 1.56 കോടി  രൂപയുടെ ഭരണാനുമതി. കാലവർഷക്കെടുതി മൂലം തകർന്നതും ഗതാഗതയോഗ്യമല്ലാത്തതുമായ റോഡുകൾ അടിയന്തിരമായി പുനരുദ്ധാരണം ചെയ്യുന്നതിന്റെ ഭാഗമായി 2023-24 വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

    തളിപ്പറമ്പ് നഗരസഭയിലെ കുറ്റിക്കോൽ ടോൾ ബൂത്ത്-മാനവ മന്ദിരം-കുന്നോത്ത്കാവ് റോഡ് 10 ലക്ഷം രൂപ, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ പെരുമളാബാദ്-താഴെ എടക്കോം റോഡ് 10 ലക്ഷം രൂപ, കൂവേരി വയൽ-ആറാംവയൽ-എളമ്പേരം പാറ റോഡ് 10 ലക്ഷം രൂപ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെപ്പന്നൂർ ഹരിജൻ കോളനി റോഡ് 10 ലക്ഷം രൂപ, കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കാറാട്ട്-അരയാൽ-മംഗലപ്പള്ളി-പുതിയോത്തിറക്കിണർ റോഡ് 10 ലക്ഷം രൂപ, കൊളച്ചേരി-എ യു പി സ്‌കൂൾ റോഡ് 10 ലക്ഷം രൂപ, മയ്യിൽ ഗ്രാമ പഞ്ചായത്തിലെ നണിയൂർ നമ്പ്രം കോണമൂല-കമല റൈസ് മിൽ റോഡ് എട്ട് ലക്ഷം രൂപ എന്നിവയ്ക്ക് ഭരണാനുമതിയായി.

    കൂടാതെ, കടൂർ മുക്ക്-ബാലിയേരി പാലം റോഡ്-എട്ട് ലക്ഷം രൂപ, വേളം പുലരിവയൽ റോഡ് എട്ട് ലക്ഷം രൂപ, ഗോപാലൻ പീടിക-പട്ടംവയൽ റോഡ് എട്ട് ലക്ഷം രൂപ, കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്തിലെ കാര്യംപറമ്പ്-പൊറോളം-ചട്ടുകപ്പാറ റോഡ് 10 ലക്ഷം രൂപ, മിനി സ്റ്റേഡിയം-ഹൈ സ്‌കൂൾ റോഡ് എട്ട് ലക്ഷം രൂപ, വേശാല-ചന്ദ്രത്തിൻ കാവ് റോഡ് എട്ട് ലക്ഷം രൂപ, ചെക്കിക്കുളം-കട്ടോളി മടപ്പുര റോഡ് എട്ട് ലക്ഷം രൂപ, ആന്തൂർ നഗരസഭയിലെ ബക്കളം-പൂതപ്പാറ റോഡ് 10 ലക്ഷം രൂപ, കമ്പിൽ കടവ്-എ കെ ജി വായനശാല റോഡ് 10 ലക്ഷം രൂപ, മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് എൽ പി സ്‌കൂൾ-മുച്ചിലോട്ട് കാവ് റോഡ് 10 ലക്ഷം രൂപ എന്നിവയടക്കം ആകെ 1.56 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി. ഒരു വർഷത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

    മണ്ഡലത്തിൽ ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ എല്ലാ മേഖലയിലെയും റോഡുകൾ ഗതാഗത യോഗ്യമാക്കി മികച്ചയാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad