Header Ads

  • Breaking News

    അമ്പിളിയെ തൊടാന്‍ ചന്ദ്രയാൻ 3: ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്‌ത്തൽ വിജയകരം, ദൃശ്യങ്ങള്‍ പുറത്ത്‌ വിട്ടു




    ന്യൂഡല്‍ഹി: ചന്ദ്രനോട് കൂടുതൽ അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പുർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രക്രിയ പൂർത്തിയായത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം നടത്തിയത്. ഇപ്പോൾ ചന്ദ്രനിൽ നിന്ന് 170 കിലോമീറ്റർ അടുത്ത ദൂരവും 4313 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്.

    ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്‍ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. 45 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യത്തിൽ നിറയെ കുഴികളുള്ള പ്രതലമായാണ് ചന്ദ്രൻ കാണപ്പെടുന്നത്.

    അടുത്ത ഭ്രമണപഥ താഴ്ത്തൽ ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ നടക്കും. ആഗസ്റ്റ് പതിനാലിനും പതിനാറിനും ആയിരിക്കും ഇതിന് ശേഷമുള്ള താഴ്ത്തൽ പ്രക്രിയകൾ. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 23ന് വൈകിട്ട് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

    No comments

    Post Top Ad

    Post Bottom Ad