പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം; 30,041 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23
ന്യൂഡൽഹി: പത്താം ക്ലാസ് പാസായവർക്ക് നിരവധി ജോലി അവസരവുമായി തപാൽ വകുപ്പ്. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) അടക്കമുള്ള ജോലിക്കായി അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23ആണ്. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. മാത്തമറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെടെ പഠിച്ച് പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.
ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക. ഹോം പേജിൽ ജിഡിഎസ് റിക്രൂട്ട്മെന്റ് 2023 ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷിക്കും മുൻപ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക. അപേക്ഷ സമർപ്പിക്കാൻ അപ്ലൈ ഓൺലൈൻ എന്നതിൽ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നിർദ്ദേശിച്ച എല്ലാ രേഖകളും അപേക്ഷ ഫീസിനുള്ള പെയ്മെന്റും നിർദ്ദിഷ്ട രീതിയിൽ ചെയ്തു അപ്‌ലോഡ് ചെയ്യുക.
No comments
Post a Comment