ആധാർ അപ്‌ഡേറ്റ് ഉൾപ്പെടെ ചെയ്യേണ്ടത് 4 കാര്യങ്ങൾ; സെപ്റ്റംബറിൽ തന്നെ ചെയ്ത് തീർക്കണം
സെപ്റ്റംബർ മാസം നമ്മെ കാത്തിരിക്കുന്നത് ഒരുപിടി ജോലികളുമായാണ്. നിരവധി സാമ്പത്തിക കാര്യങ്ങളാണ് ഈ മാസം ചെയ്ത് തീർക്കേണ്ടത്. ഇതിൽ ആധാർ പുതുക്കലും ഉൾപ്പെടും. ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്.ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയവും അടുത്ത് വരികയാണ്. സെപ്റ്റംബർ 30 ആണ് ആധാർ-പാൻ ലിങ്കിംഗിനുള്ള അവസാന തിയതി.200 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ ആർബിഐ അനുവദിച്ച സമയവും സെപ്റ്റംബറിൽ അവസാനിക്കും. സെപ്റ്റംബർ 30 ആണ് ഇതിനുള്ള അവസാന തിയതി. സെപ്റ്റംബർ മാസം കഴിയുന്നതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം അവസാനിക്കും. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകാനും, നാമനിർദ്ദേശം ഒഴിവാക്കാനുമുള്ള പുതുക്കിയ സമയപരിധിയും സെപ്റ്റംബറിൽ അവസാനിക്കും. 2023 സെപ്റ്റംബർ 30 ആണ് അവസാന തിയതി.എസ്ബിഐ വീ കെയർ പദ്ധതിയുടെ ഭാഗമാകേണ്ട അവസാന തിയതി സെപ്റ്റംബർ 30 ആണ്. മുതിർന്ന പൗരന്മാർക്കായി എസ്ബിഐ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധതിയാണ് ഇത്. പദ്ധതി പ്രകാരം അഞ്ച് വർഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റുകൾക്ക് 7.50% പലിശ നിരക്കാണ് ലഭിക്കുക.
No comments
Post a Comment