കൈത്തറി തൊഴിലാളികൾക്കുള്ള ഒരു മാസ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യും
സ്കൂൾ യൂണിഫോം നെയ്തതിന് കൈത്തറി തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. കൈത്തറി തൊഴിലാളികൾക്ക് ലഭിക്കാനുള്ള 4 മാസത്തെ കുടിശ്ശികയിൽ, ഒരു മാസത്തെ കുടിശ്ശിക അടുത്തയാഴ്ച വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരമാവധി ഓണത്തിന് മുൻപ് തന്നെ തുക വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ മന്ത്രി പി. രാജീവ് പങ്കുവെച്ചിട്ടുണ്ട്. അഞ്ച് വർഷം മുൻപാണ് സ്കൂൾ യൂണിഫോം തയ്യാറാക്കാനുള്ള ചുമതല കൈത്തറി മേഖലയെ ഏൽപ്പിച്ചത്.
കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്ക് നിരവധി തരത്തിലുള്ള കർമ്മ പരിപാടികൾ നടപ്പാക്കാൻ സർക്കാറിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി കൈത്തറി മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. തുടർന്ന്, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചർച്ചകൾ സംഘടിപ്പിച്ച ശേഷം, കർമ്മ പരിപാടികൾക്ക് രൂപം നൽകും. അതേസമയം, കൈത്തറിയടക്കമുള്ള പരമ്പരാഗത മേഖലയിൽ നൂതന ആശയങ്ങൾ നടപ്പാക്കുന്നതിനായി കൊച്ചിയിൽ ഡിസൈൻ കോൺഫ്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
No comments
Post a Comment