പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കണ്ണൂർ പരിയാരത്തെ പോക്സോ കേസിലാണ് ചെറുതാഴം സ്വദേശി മധുസൂദനനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡന ആരോപണത്തെ തുടർന്ന് ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗികാതിക്രമം അധ്യാപികയോട് വിവരിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് സംഭവം. പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.
No comments
Post a Comment