Header Ads

  • Breaking News

    സിപിഎം പച്ചക്കൊടി കാട്ടി: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം




    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഇതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ചുമതലപ്പെടുത്തി. സ്വകാര്യ സർവകലാശാലകൾക്ക്‌ വഴിയൊരുക്കാൻ സിപിഎം രാഷ്ട്രീയതീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഈ വർഷംതന്നെ സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം.

    സംവരണം തുടങ്ങിയവ വ്യവസ്ഥകൾ വ്യക്തമാക്കിയുള്ള ചട്ടങ്ങളും മാർഗരേഖകളുമൊക്കെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ സെൽ തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസ പരിഷ്കരത്തിനായുള്ള ശ്യാം ബി മേനോൻ കമ്മീഷൻ ശുപാർശയനുസരിച്ചാണ് സ്വകാര്യ സർവകലാശാല അനുവദിക്കാനുള്ള തീരുമാനം.

    സ്വകാര്യ സർവകലാശാലകളാണ് അനുയോജ്യമെന്നായിരുന്നു ശ്യാം ബി മേനോൻ കമ്മിഷന്റെയും അഭിപ്രായം. കല്പിത സർവകലാശാല പൂർണമായും യുജിസി നിയന്ത്രണത്തിലായതിനാൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അതിനെ അനുകൂലിച്ചില്ല.

    No comments

    Post Top Ad

    Post Bottom Ad