മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് നോട്ടീസ് കിട്ടിയവര്‍ക്കും പിഴ ചുമത്തപ്പെട്ടവര്‍ക്കും പരിശീലന ക്ലാസ്
മാലിന്യം കൃത്യമായി സംസ്‌കരണം ചെയ്യാത്തവരും നിയമലംഘകര്‍ക്കും ഇനി മുതല്‍ പരിശീലന ക്ലാസ്. നിയമലംഘനത്തിന് പിഴ അടച്ചവരെയും നോട്ടീസ് കിട്ടിയവരെയും തദ്ദേശസ്ഥാപനങ്ങളില്‍ വിളിച്ചുവരുത്തി പ്രത്യേക പരിശീലന ക്ലാസ് നല്‍കുക. തദ്ദേശവകുപ്പിന്റേതാണ് തീരുമാനം.മാലിന്യസംസ്‌കരണത്തിനുള്ള ക്രമീകരണങ്ങള്‍, നിലവിലെ നിയമങ്ങള്‍, പിഴ എന്നിവയാണ് നിയമലംഘകര്‍ക്കുള്ള ക്ലാസില്‍ ഉണ്ടാകുക. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്നത് നടപ്പാക്കാന്‍ ജനത്തിന് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമാണ് പരിശീലനക്ലാസ്.ചട്ടവിരുദ്ധമായി മാലിന്യം കൈകാര്യംചെയ്യുന്നവര്‍ക്കെതിരേ എടുത്ത നടപടികള്‍ ഓരോദിവസവും ജാഗ്രതാപോര്‍ട്ടലില്‍ നല്‍കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്പാര്‍ട്ട്മെന്റുകളിലും ഫ്‌ളാറ്റുകളിലും പരിശോധനയ്ക്കും നിയമനടപടിയെടുക്കാനും തദ്ദേശസ്ഥാപനങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്.വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ നിയമലംഘനം കണ്ടെത്താനും നിയമരനടപടികള്‍ സ്വീകരിക്കാനും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സ്‌ക്വാഡുകളുണ്ടാക്കും. ആഴ്ചയില്‍ മൂന്നുദിവസം പരിശോധനയുണ്ടാകും
No comments
Post a Comment