Header Ads

  • Breaking News

    ‘അവനെയിങ്ങ് താ സാറേ, ഞങ്ങള്‍ കൈകാര്യംചെയ്യാം’; ഇരുമ്പുവടിയുമായി പാഞ്ഞടുത്ത് കുട്ടിയുടെ അമ്മ


     

     

    ആലുവ: ‘അവനെയിങ്ങ് താ സാറേ…ഞങ്ങള്‍ കൈകാര്യം ചെയ്തോളാം…’ പ്രതിയെ തെളിവെടുപ്പിനായി കുട്ടിയുടെ വീടിനടുത്ത് എത്തിച്ചപ്പോള്‍ പോലീസിനോട് വൈകാരികമായി പ്രതികരിച്ച് നാട്ടുകാര്‍. ആലുവ മാര്‍ക്കറ്റിലെ തെളിവെടുപ്പിനു ശേഷം ഞായറാഴ്ച 12 മണിയോടെയാണ് പ്രതി അസ്ഫാക്ക് ആലം താമസിച്ചിരുന്ന ചൂര്‍ണിക്കരയിലെ ഹൗസിങ് കോംപ്ലക്സില്‍ എത്തിച്ചത്. പോലീസ് കൈകള്‍ കോര്‍ത്തുപിടിച്ച് വലയത്തിലാക്കിയാണ് അസ്ഫാക്കിനെ കൊണ്ടുവന്നത്. അസ്ഫാക്ക് വരുന്നതറിഞ്ഞ് കുട്ടിയുടെ മാതാവ് ഇരുമ്പു വടിയുമായി പാഞ്ഞടുത്തു. വാവിട്ട് നിലവിളിച്ച്, പ്രതിയെ കൊല്ലണമെന്ന് പറഞ്ഞുകൊണ്ടാണ് മാതാവ് ഓടിയടുത്തത്. പിടിച്ചുമാറ്റിയവര്‍ക്കും കണ്ടു നിന്നവര്‍ക്കും കുഞ്ഞിന്റെ മാതാവിന്റെ ഇടപെടല്‍ നൊമ്പരമായി. വനിതാ പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അമ്മയെ നിയന്ത്രിച്ച് വീട്ടിലാക്കിയത്.

    പ്രതി താമസിച്ചിരുന്ന മൂന്നാംനിലയിലെ മുറിയില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കുട്ടിക്ക് പത്ത് രൂപയുടെ ജ്യൂസ് വാങ്ങി നല്‍കിയ കടയിലുമെത്തി. ഇതിനിടെ അവനെ കാണണമെന്ന് പറഞ്ഞ് കുട്ടിയുടെ മാതാവ് വീണ്ടും വീട്ടില്‍നിന്ന് പുറത്തേയ്ക്കിറങ്ങി.

    പ്രതിയെ പിന്നീട് ഗാരേജ് ജങ്ഷനിലെ കോഴിക്കടയിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. അവിടെ വെച്ച് നാട്ടുകാര്‍ പ്രതിക്കു നേരേ തിരിഞ്ഞു. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷ എന്തിനാണ് കുറ്റവാളിക്ക് എന്ന് ചോദിച്ചാണ് പ്രതിയെ ആക്രമിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയത്. ഞങ്ങള്‍ക്കും ജീവിക്കണ്ടേ… അവനെ തല്ലിക്കൊല്ലുകയാണ് വേണ്ടത് എന്നിങ്ങനെ നാട്ടുകാര്‍ വൈകാരികമായി പ്രതികരിച്ചു.


    No comments

    Post Top Ad

    Post Bottom Ad