Header Ads

  • Breaking News

    കീഴ്പ്പള്ളി വിയറ്റ്‌നാമിൽ എത്തിയ സായുധ മാവോവാദി സംഘത്തിനെതിരെ യു എ പി എ പ്രകാരം കേസ്; ഒമ്പതുപേരെ തിരിച്ചറിഞ്ഞു




     

    ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്‌നാമിൽ എത്തിയ 11 അംഗ മാവോവാദി സംഘത്തിനെതിരേ യു എ പി എ പ്രകാരം ആറളം പോലീസ് കേസെടുത്തു. ഇതിൽ ഒൻമ്പതുപേരെ മാവോവാദി വിരുദ്ധ സേന തിരിച്ചറിഞ്ഞു. ആയുധങ്ങളുമായി സംഘടിച്ചതിനും മാവോയിസ്റ്റ് ആശയം പ്രചരിപ്പിച്ചതിനുമാണ് ഇവർക്കെതിരേ ആയുധ നിയമ പ്രകാരവും യു എ പി എ പ്രകാരവും ആറളം പോലീസ് കേസെടുത്തത്. സംഘത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമം സേന ഊർജ്ജിതമാക്കി.

    നേരത്തെ മേഖലയിൽ എത്തിയ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തേയും പുതുതായി സംഘത്തിൽ എത്തിയ ആറുപേരിൽ അന്ധ്ര സ്വദേശിനി കവിത, വിക്രംഗൗഡ, മനോജ്, സുരേഷ് എന്നിവരേയുമാണ് തിരിച്ചറിഞ്ഞത്. സംഘത്തിലെ മറ്റ് രണ്ട് പേരെ തിരിച്ചറിയുന്നതിനായി വിയറ്റ്‌നാം ടൗണിലെ കടയുടമയിൽ നിന്നും മറ്റും പോലീസ് വിവര ശേഖരണം നടത്തി.

    വെള്ളിയാഴ്ച്ച് വൈകിട്ടാണ് സംഘം ടൗണിൽ എത്തിയത്. അരമണിക്കൂറോളം ടൗണിൽ ചിലവഴിച്ചു. ടൗണിലെ കടയിൽ സാധനം വാങ്ങാനെത്തിയ സംഘത്തിൽ നിന്നും കടയുടമയ്ക്ക് കൈ കൊടുത്ത് ഞാനാണ് സി.പി. മൊയ്ദീനെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. സംഘത്തിൽ ഉണ്ടായിരുന്നവർ എല്ലാം മഴക്കോട്ട് അണിഞ്ഞിരുന്നു. സി പി ഐ മാവേയിസ്റ്റ് കബനി എരിയാ സമിതി എന്നെഴുതി പോസ്റ്ററുകൾ നഗരത്തിൽ വ്യാപകമായി പതിപ്പിച്ച് കടയിൽ നിന്നും 1000 രൂപയുടെ സാധനവും വാങ്ങിയാണ് സംഘം മടങ്ങിയത്.
    ആറളം ഫാം തൊഴിലാളികൾ അടിമകളല്ല, ഫാമിന്റെ ഉടമകളാണ് , ആറളം ഫാം ആദിവാസികളുടേത്, ആറളം ഫാം പിടിച്ചെടുക്കാൻ എല്ലാവരും ഒന്നിക്കുക എന്നിവയാണ് പോസ്റ്ററുകളിൽ ഉള്ളത്. ഈ രീതിയിൽ പതിച്ച പോസ്റ്ററുകൾ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.

    ഫാമിലെ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് അവർക്കിടയിലേക്ക് നുഴഞ്ഞു കയറാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇരിട്ടി എ എസ് പി തപോഷ് ബസുമതാരി, ആറളം എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള സംഘം മേഖലയിൽ വ്യാപക പരിശോധന നടത്തിയിരുന്നു .

    No comments

    Post Top Ad

    Post Bottom Ad