സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; രാജ്യം അതീവ ജാഗ്രതയിൽ
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി.രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.അതുപോലെ കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് ഇന്ത്യ – പാകിസ്താൻ വിഭജനത്തിന്‍റെ മുറിവുകളുടെ ഓർമദിനമായി തിങ്കളാഴ്ച ആചരിക്കും . ദില്ലിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്.പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിൽ എല്ലായിടത്തും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവയും ഏർപ്പെടുത്തി.ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പരിശാധന ശക്തമാക്കിയത്അതേസമയം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻ പതാക ആക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. എല്ലാത്തരം സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിലും മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം ദേശീയ പതാകയുടെ ചിത്രമായി പ്രധാനമന്ത്രി മാറ്റിയിട്ടുണ്ട്
No comments
Post a Comment