സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
കണ്ണൂർ: കണ്ണൂരിൽ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി രക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ വിഷു ദിനത്തിൽ സി.പി.എം പ്രവർത്തകൻ കെ. പവിത്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ അനിൽ തൂണേരിയെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ജീപ്പിൽ നിന്ന് ഇറങ്ങിയ പ്രതി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ബിജെപി – പൊലീസ് ഒത്തുകളിയെന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നു. തുടർന്ന് സി പി എം പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
No comments
Post a Comment