Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍


    സ്‌പോട്ട് അഡ്മിഷൻ

    തളിപ്പറമ്പ് ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 10, 11 തീയ്യതികളിൽ രാവിലെ 10 മണി മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത: എസ്എസ്എൽസി. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ ഹാജരാവുക. ഫോൺ: 0460 2202571, 8722768346, 9207744107.

    കുടിശ്ശിക അദാലത്ത് മാറ്റിവെച്ചു

    കേരള സംസ്ഥാന വഖഫ് ബോർഡ് ആഗസ്റ്റ് 10ന് കണ്ണൂർ ചേംബർ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള കുടിശ്ശിക അദാലത്ത് മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

     

    മുലയൂട്ടല്‍ വാരാചരണം; ജില്ലാതല സെമിനാര്‍ നടത്തി

    പോഷണ്‍ അഭിയാന്‍ 2.0, ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഡി എല്‍ എസ് എ സബ് ജഡ്ജ് വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.  കൗണ്‍സിലര്‍ അഡ്വ.ചിത്തിര ശശിധരന്‍ അധ്യക്ഷത വഹിച്ചു.  കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന മുഖ്യാതിഥിയായി.  പീഡിയാട്രിഷ്യന്‍ ഡോ.ശ്വേത ബി റാം ക്ലാസെടുത്തു.  ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി എ ബിന്ദു, ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ രജിഷ, പോഷണ്‍ അഭിയാന്‍ 2.0 ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി പി അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


    ബോണസ് തര്‍ക്കം ഒത്തു തീര്‍ന്നു

    ജില്ലയിലെ ഹോള്‍സെയില്‍ മെഡിക്കല്‍ ഷോപ്പുകളിലെ സെയില്‍സ് റപ്രസെന്ററ്റീവ്  ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി- തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് മാസ ശമ്പളം 10,000 രൂപ പരിധി വെച്ച് 12.5 ശതമാനം ബോണസ് നല്‍കുവാന്‍ ധാരണയായി.  യോഗത്തില്‍ ബഷീര്‍ പള്ളിയത്ത്, പി സുധീര്‍, കെ ബവിന്‍, സി പി നിസാര്‍, കെ ശ്രീകുമാര്‍, പി സുരേഷ്, കെ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

    ജില്ലയിലെ പാചകവാതക ഏജന്‍സികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 2022-23 വര്‍ഷത്തെ ബോണസായി ഒരു വര്‍ഷത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ഉപജീവന ബത്തയുടെയും 14.25 ശതമാനം നല്‍കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ എന്‍ കൃഷ്ണദാസ്, ഹരിനാരായണന്‍,  ഇ ജിതിന്‍, ജയകൃഷ്ണന്‍, എ പ്രേമരാജന്‍, കെ വി രാമചന്ദ്രന്‍, എം പി രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.താവക്കരയില്‍ പ്രവര്‍ത്തിക്കുന്ന ബി പി സി., ഐ ഒ സി ഡിപ്പോകളിലെ ഓയില്‍ കൊണ്ടു പോവുന്ന ടാങ്കര്‍ ലോറികളിലെ  തൊഴിലാളികളുടെ 2022-23 വര്‍ഷത്തെ ബോണസ് ആയി ഡ്രൈവര്‍മാര്‍ക്ക് 7900 രൂപയും ക്ലീനര്‍മാര്‍ക്ക് 6600 രൂപ എന്ന ക്രമത്തില്‍ നല്‍കുവാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സി  വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ വി കെ  കൃഷ്ണന്‍, കെ രാഗേഷ്, എ പ്രേമരാജന്‍, കെ ജയരാജന്‍, പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

    പ്രവാസി പുനരധിവാസവായ്പാ പദ്ധതി

    സംസ്ഥാന  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി  ചേര്‍ന്ന് നടപ്പാക്കുന്ന  സ്വയം തൊഴില്‍  വായ്പ പദ്ധതിയായ പ്രവാസി  പുനരധിവാസ വായ്പ പദ്ധതിയ്ക്ക്   കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  സംരംഭകത്വ ഗുണമുള്ള  യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
    അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 60 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത്  രണ്ട് വര്‍ഷമെങ്കിലും  വിദേശത്ത്  ജോലി ചെയ്ത്  മടങ്ങി വരുന്ന പ്രവാസികള്‍ക്ക്  സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. നല്‍കുന്ന വായ്പയുടെ 15 ശതമാനം ബാക്ക്  എന്‍ഡഡ് സബ്‌സിഡിയായും തിരിച്ചടവ്  വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വര്‍ഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക  റൂട്ട്‌സ് അനുവദിക്കും.  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനമനുസരിച്ചാണ് വായ്പ. ആറ് ലക്ഷം  രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് അഞ്ച് ലക്ഷം രൂപയും, അതിനു മുകളില്‍ 15 ലക്ഷം രൂപ വരെ വരുമാനമുള്ള  അപേക്ഷകര്‍ക്ക് 10 ലക്ഷം രൂപയും, 15 മുതല്‍ 20 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകര്‍ക്ക്  20 ലക്ഷം രൂപയുമാണ്  പരമാവധി വായ്പ നല്‍കുക. കൃത്യമായി തവണ സംഖ്യകള്‍  തിരിച്ചടക്കുന്നവര്‍ക്ക് നോര്‍ക്ക സബ്‌സിഡി പരിഗണിക്കുമ്പോള്‍ വായ്പയുടെ പലിശ നിരക്ക്  നാല് മുതല്‍ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷവുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍  ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.
    താല്‍പ്പര്യമുള്ള  അപേക്ഷകര്‍ അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി  കോര്‍പ്പറേഷന്റെ ജില്ലാ  ഓഫീസുമായി ബന്ധപ്പെടുക.  അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും നോര്‍ക്ക റൂട്‌സിന്റെ വെബ് സൈറ്റ് വഴി ഓണ്‍ലൈനായി   സമര്‍പ്പിച്ച് അപേക്ഷകൾ രജിസ്ട്രേഷന്‍ നടത്തേണ്ടതിനാല്‍ ജില്ലാ ഓഫീസില്‍ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റ് വിവരങ്ങള്‍ ഹാജരാക്കണം. ഫോണ്‍: 04972705036, 9400068513.

    കാര്‍ ലോണ്‍; അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന  കാര്‍ ലോണ്‍ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പരമാവധി ഏഴ് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക.
    അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. വരുമാന പരിധി ആറ് ലക്ഷവും ജാമ്യം നില്‍ക്കുന്ന ഉദ്യോഗസ്ഥന് ഏറ്റവും കുറഞ്ഞത് ആറ് വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളവരുമായിരിക്കണം.  അപേക്ഷകര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം.  ഒമ്പത് ശതമാനം പലിശ നിരക്കില്‍ 60 തുല്യ മാസ ഗഡുക്കളായി (പിഴ പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം.
    തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2705036, 9400068513.

    ഷോഫര്‍ ഗ്രേഡ് 2; പ്രമാണ പരിശോധന

    ജില്ലയില്‍ ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് 2 (367/2021) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ 20, 21 തീയതികളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ആഗസ്റ്റ് 17, 18 തീയതികളില്‍ രാവിലെ 10 മുതല്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. വയസ്, ജാതി, നിശ്ചിത യോഗ്യതകള്‍ തുടങ്ങിയവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് എല്ലാ അസ്സല്‍ പ്രമാണങ്ങളുമായി  അനുവദിക്കപ്പെട്ട തീയതിയില്‍ പ്രമാണ പരിശോധനക്ക് ഹാജരാകണം.

    പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്സ്

    സംസ്ഥാന  ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടത്തിവരുന്ന പ്രീ മാരിറ്റല്‍ കൗണ്‍സലിങ് പദ്ധതിയായ പാത്ത് വേ സോഷ്യല്‍ വെല്‍നസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍/ എയ്ഡഡ്, അഫ്ലിയേറ്റഡ് കോളേജുകള്‍, സന്നദ്ധ സംഘടനകള്‍, പള്ളി മഹല്ലുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തലശ്ശേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് ആഗസ്റ്റ് 21നകം സമര്‍പ്പിക്കണം.  വിശദ വിവരങ്ങള്‍ www.minoritywelfare.kerala.gov.in ല്‍ ലഭിക്കും.  ഇ മെയില്‍: ccmytly@gmail.com.  ഫോണ്‍: 9895865032.

    പട്ടയകേസുകളുടെ വിചാരണ മാറ്റി

    കലക്ടറേറ്റില്‍ ആഗസ്റ്റ് ഒമ്പതിന് വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ സപ്തംബര്‍ 13 ലേക്ക്   മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

    അംശദായ സമാഹരണം

    മത്സ്യത്തൊഴിലാളികള്‍,  അനുബന്ധ തൊഴിലാളികള്‍, മത്സ്യബന്ധന യാനം ഉടമകള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകള്‍ തുടങ്ങിയവര്‍ ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കാനുള്ള അംശദായ തുക ശേഖരിക്കുന്നതിനായി അംശദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് 15 മുതല്‍ 30 വരെ മത്സ്യഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി . മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നൽകുന്നതിനാണ് അംശദായ സമാഹരണം നടത്തുന്നത്.  ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കാനുള്ള അംശദായ തുക കുടിശ്ശിക സഹിതം അടക്കണമെന്ന് മേഖലാ എക്സിക്യൂട്ടീവ് കമ്മീഷണർ  അറിയിച്ചു.

    ഐ ടി ഐ പ്രവേശനം; കൗണ്‍സലിങ് 9ന്

    ഈ അധ്യയന വര്‍ഷത്തെ കണ്ണൂര്‍ ഗവ.ഐ ടി ഐ പ്രവേശനത്തിനായി ആണ്‍കുട്ടികള്‍ക്കുള്ള കൗണ്‍സലിങ് ആഗസ്റ്റ് ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെ നടക്കും.
    ഓപ്പണ്‍ കാറ്റഗറി, ഈഴവ, ഒ ബി എച്ച് – ഇന്‍ഡക്സ് മാര്‍ക്ക് 270 – അതിനു മുകളിലും, മുസ്ലീം 265 – അതിനു മുകളിലും, എസ് സി, എസ് ടി – 220 – അതിനു മുകളിലും, ഒ ബി എക്സ്, ഇ ഡബ്ല്യു എക്സ് – 200 – അതിനു മുകളിലും, എല്‍ സി – 170- അതിനു മുകളിലും എന്നിങ്ങനെയാണ് കൗണ്‍സലിങ്ങിന് ഹാജരാകേണ്ടത്. ഫോണ്‍: 0497 2835183

    അസി.പ്രൊഫസർ നിയമനം
     
    നടുവിൽ ഗവ: പോളിടെക്നിക് കോളേജിൽ പുതുതായി അനുവദിച്ച കെമിസ്ട്രി, ഫിസിക്സ്, ഇംഗീഷ് തസ്തികകളിൽ (ഓരോന്ന് വീതം) ദിവസ വേതനാടിസ്ഥാനത്തിൽ അസി.പ്രൊഫസറെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14 തിങ്കൾ രാവിലെ 10.30 ന് പൊളിടെക്നിക്കൽ കോളേജിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം. ഫോൺ: 0460 2251033

    No comments

    Post Top Ad

    Post Bottom Ad