കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ഡോ. കെ സുരേഖ അനുസ്മരണം
ഡാർവിൻ ഫെല്ലോഷിപ്പ് ജേതാവും കണ്ണൂർ സർവകലാശാല ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ ബയോടെക്‌നോളജി പഠനവകുപ്പ് അസോസിയേറ്റ് പ്രൊഫസറുമായിരുന്ന ഡോ. കെ സുരേഖ അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിച്ചു. സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങ് കണ്ണൂർ സർവകലാശാലാ പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ സാബു ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല ബയോടെക്‌നോളജി പഠനവകുപ്പ് മേധാവി ഡോ. അനൂപ് കുമാർ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ച് (IISER) അസിസ്റ്റന്റ് പ്രൊഫസറും ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ. നിഷാന മയിലാടും വീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ബയോടെക്‌നോളജി പഠനവകുപ്പിൽ പ്രൊഫസർ ഡോ. ജയാദേവി വാര്യർ ഡോ. കെ സുരേഖ അനുസ്മരണ പ്രഭാഷണം നടത്തി. ബയോടെക്‌നോളജി, മൈക്രോ ബയോളജി, കംപ്യൂട്ടേഷണൽ ബയോളജി എന്നീ പഠനവകുപ്പുകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഡോ. കെ സുരേഖയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോ. കെ സുരേഖ സ്മാരക എൻഡോവ്മെന്റുകൾ ടാറ്റ കോഫിയിലെ റിസേർച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. പി കുര്യൻ റാഫേൽ വിതരണം ചെയ്തു.
വിദ്യാർത്ഥികളായ കെ സംഗീത, എ നിഖിത, ആൽബിൻ ബെന്നി എന്നിവർ എൻഡോവ്മെന്റുകൾ ഏറ്റുവാങ്ങി. ഷാന സാദിഖ് നന്ദി പറഞ്ഞു.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി (സി ബി സി എസ് എസ് – റെഗുലർ – 2020 അഡ്മിഷൻ) – മെയ് 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ ) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി സി എ ഡിഗ്രി(റെഗുലർ / സപ്ലിമെന്ററി), ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ആഗസ്ത് 14, 16 തീയതികളിലായി അതാത് കോളേജുകളിൽ വച്ച്നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായിബന്ധപ്പെടേണ്ടതാണ്.
തീയതി നീട്ടി
13/07/2023 തീയതിയിലെ ADMIN/AD- A2/ 11507/2022 നമ്പർ വിജ്ഞാപനം പ്രകാരം അപേക്ഷകൾ ക്ഷണിച്ച കണ്ണൂർ സർവകലാശാല ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ആഗസ്ത് 21 ലേക്ക് നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഇ ഡബ്ള്യൂ എസ് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 16-08-2023 -ന് രാവിലെ 10:30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ എത്തണം. ഫോൺ: 9847421467
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി പ്രോഗ്രാമിൽ 2023 അഡ്മിഷന് പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ാം തീയ്യതി രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0497-2782441
No comments
Post a Comment