കേരള സർക്കാരിന്റെ KELTRONൽ നിരവധി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KELTRON) പുതിയതായി ഒഴിവുകൾ വന്ന വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. ഒഴിവുകൾ സമ്പാദിച്ച വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.
എഞ്ചിനീയർ
ഈ തസ്തികയിലേക്ക് 8 ഒഴിവുകളാണുള്ളത്. ജോലികൾ കേരളത്തിൽ എവിടെ വേണമെങ്കിലും ജോലി ചെയ്യേണ്ടി വരും.
യോഗ്യത:
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് BE/ B.Tech in CS/IT/EC അല്ലെങ്കിൽ MSc. in CS/IT/EC or MCA തുടങ്ങിയ യോഗ്യതകൽ ഉണ്ടായിരിക്കണം. സോഫ്റ്റ്‌വെയർ ഡെവെലപ്‌മെന്റിൽ പരിചയമുള്ള ഉദ്യോഗാർതികൾക്ക് മുൻഗണന ലഭിക്കും.
പ്രായ പരിധി:
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരമാവധി 36 വയസ്സ് വരെ മാത്രമേ പ്രായമുണ്ടാകാൻ പാടുള്ളു.
ശമ്പള വിവരങ്ങൾ:
ഈ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 19750 രൂപ മുതൽ 27500 രൂപ വരെ ശമ്പളം ലഭിക്കും.
GIS സ്പെഷ്യലിസ്റ്റ്
യോഗ്യത:
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ എൻവയോൺമെന്റൽ സയൻസ് / ജിയോളജി / ജിയോഫിസിക്സ് / കംപ്യൂട്ടർ സയൻസ് / ജിയോഗ്രാഫി / ജിയോസയൻസ് / 60% മാർക്കോടെ സമാനമായ മറ്റേതെങ്കിലും GIS അനുബന്ധ മേഖലകളിൽ ബിരുദം ഉണ്ടായിരിക്കണം.
ArcGIS/QGIS പോലുള്ള GIS അടിസ്ഥാനമാക്കിയുള്ള ടൂളുകൾ ഉപയോഗിക്കുന്നതിൽ കുറഞ്ഞത് 6 മാസത്തെ പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ഫീൽഡ് വർക്കിന് തയ്യാറായിരിക്കണം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരമാവധി 36 വയസ്സ് വരെ മാത്രമേ പ്രായമുണ്ടാകാൻ പാടുള്ളു.
ശമ്പള വിവരങ്ങൾ:
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 19750 രൂപ മുതൽ 27500 രൂപ വരെ ശമ്പളം ലഭിക്കും.
ടെക്നിക്കൽ അസിസ്റ്റന്റ്
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കാണ് 8 ഒഴിവുകളാണുള്ളത്.
യോഗ്യത:
60 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എൻജിനീയറിങ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം.
സോഫ്‌റ്റ്‌വെയർ വികസനത്തിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരമാവധി 36 വയസ്സ് വരെ മാത്രമേ പ്രായമുണ്ടാകാൻ പാടുള്ളു.
ശമ്പള വിവരങ്ങൾ:
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18500 രൂപ മുതൽ 21000 രൂപ വരെ ശമ്പളം ലഭിക്കും.
No comments
Post a Comment