Header Ads

  • Breaking News

    ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു! സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും, 10 ജില്ലകൾക്ക് മുന്നറിയിപ്പ്



    സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തും, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇരട്ട ന്യൂനമർദ്ദങ്ങളുടെ ഫലമായാണ് കേരളത്തിലും അതിശക്തമായ മഴ തുടരുന്നത്. തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകാൻ സാധ്യതയുള്ള മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിങ് പ്രവർത്തനങ്ങളും, മലയോര-കായലോര-കടലോര മേഖലയിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതവും, വിനോദസഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുന്നതാണ്.

    അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, മദ്ധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ, മധ്യ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad