ആമസോൺ വനത്തിൽ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു
ആമസോൺ വനത്തിൽ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 14 പേർ കൊല്ലപ്പെട്ടു. 12 വിനോദസഞ്ചാരികളും രണ്ട് വിമാനജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ബ്രസീലിന്റെ ഭാഗമായ ആമസോൺ വനത്തിന്റെ ഭാഗത്താണ് വിമാനാപകടമുണ്ടായത്. ശക്തമായ മഴയെത്തുടർന്ന് ടൂറിസ്റ്റ് നഗരമായ ബാർസലോസിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ബ്രസീലിയൻ വിമാന നിർമാതാക്കളായ എംബ്രേറിന്റെ ഇരട്ട എൻജിൻ വിമാനം ഇഎംബി 110 ആണ് അപകടത്തിൽപ്പെട്ടത്. അപകടം സംബന്ധിച്ച് ബ്രസീലിയൻ എയർ ഫോഴ്‍സും പൊലീസും അന്വേഷണം നടത്തും.
ചെറിയ വിമാനം കനത്ത മഴയിൽ നഗരത്തിലേക്ക് അടുത്തപ്പോൾ കുറഞ്ഞ ദൃശ്യപരത, അശ്രദ്ധമായി റൺവേയുടെ പകുതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതുമാണ് അപകടത്തിന് കാരണമെന്നും ആമസോണസ് സ്റ്റേറ്റ് സെക്യൂരിറ്റി സെക്രട്ടറി വിനീഷ്യസ് അൽമേഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരെല്ലാം ബ്രസീൽ പൗരന്മാരാണെന്നും റിപ്പോർട്ടുണ്ട്. മീൻപിടിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്ന ബ്രസീലിയൻ പൗരന്മാരാണ് കൊല്ലപ്പെട്ടത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ അധികൃതർ പുറത്തിറക്കിയ
No comments
Post a Comment