റെസ്റ്റോറന്‍റില്‍ നിന്നും ലഭിച്ച ബില്ലില്‍ ‘മുട്ടന്‍ തെറി’ക്ക് 15 ഡോളർ; വിചിത്രമായ ബില്ല് വൈറല്‍ !
ഇന്‍റര്‍നെറ്റിന്‍റെ വ്യാപനം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കിയപ്പോള്‍ ലോകത്തിലെ അറിവുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതരത്തിലേക്ക് ലോകം ചുരുങ്ങി. ലോകമെങ്ങുമുള്ള ഭക്ഷ്യസാധനങ്ങളെ കുറിച്ചുള്ള അറിവുകളും പുതിയ റെസിപ്പികളും അവയുടെ വിചിത്രമായ പേരുകളും ഇത്തരത്തില്‍ ലോക ഭക്ഷ്യ വിപണിയിലേക്ക് ഒഴുകി. കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന പേരുകളില്‍ അവ പല റെസ്റ്റോറന്‍റുകളിലും ഇടം പിടിച്ചു. ഇതില്‍ ഏറ്റവും രസകരമായ പേരുകള്‍ ഏറ്റെടുത്തത് ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ വിൽക്കുന്ന റെസ്റ്റോറന്‍റുകളാണ്. ഇത്തരം റെസ്റ്റോറന്‍റുകളില്‍ വിചിത്രമായ പേരുകളിലുള്ള കോക്ക്ടെയിലുകൾ നമ്മുക്ക് കാണാം. ഈ പേരുകളിലായിരിക്കും കോക്ക്ടെയിലുകളുടെ റസിപ്പികള്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ കോക്ക്ടെയിലുകളുടെ പേരുകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ വിചിത്രമായ പേരുള്ള ഒരു കോക്ക്ടെയിലുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ചാണ്.
KnightOfChronos റെഡ്ഡിറ്റ് ഉപയോക്താവാണ് ഇത്തരത്തില്‍ വിചിത്രമായ പേരുള്ള ഒരു പാനീയത്തിന്‍റെ പേരില്‍ റെസ്റ്റോറന്‍റുകാര്‍ തന്നില്‍ നിന്നും പണം ഈടാക്കിയതായി സ്വന്തം അക്കൗണ്ടില്‍ കുറിച്ചത്. ഒറിഗോണിലെ ബീവർട്ടണിലുള്ള വെസ്റ്റ്ഗേറ്റ് ബർബൺ ബാറിലെ ടാപ്‌ഹൗസില്‍ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാനായി എത്തിയതായിരുന്നു ദമ്പതിമാര്‍. ഭക്ഷണം കഴിച്ച് ബില്ലില്‍ നോക്കിയപ്പോഴാണ് വലിയൊരു തെറി വാക്ക് എഴുതി (You’re as A…hole) അതിന് നേരെ 15 $ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ബില്ല് കണ്ട ദമ്പതികള്‍ അന്താളിച്ചു. 15 ഡോളര്‍ സര്‍വ്വീസിനുള്ള ടിപ്പാണെന്ന് അവര്‍ ആദ്യം കരുതിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, അതിനായി ഉപയോഗിച്ച വാക്ക് അവരെ വല്ലതെ അപമാനിക്കുന്നതായി തോന്നിയതിന് പിന്നാലെ ദമ്പതികള്‍ റെസ്റ്റോറന്‍റുകാരുമായി തര്‍ക്കം ആരംഭിച്ചു. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അദ്ദേഹത്തിന് മനസിലായത്.
No comments
Post a Comment