യുപിയിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം പീഡിപ്പിച്ചു: ഒരാൾ അറസ്റ്റിൽ.
15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ പഞ്ചാബിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മെയ് 28 മുതലാണ് കുട്ടിയെ കാണാതായത്.ഉത്തർപ്രദേശിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് പ്രതി കുട്ടിയെ ബല്ലിയയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് ഓഗസ്റ്റ് 28 നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. പ്രതി പവൻ ബിന്ദ് തന്നെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ശേഷം, മൂന്ന് മാസത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ചയാണ് ബിസുകിയ റോഡ് പരിസരത്ത് നിന്നും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരവും ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബല്ലിയ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം നടന്ന സമാനമായ സംഭവത്തിൽ, ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നിന്നുള്ള 13 വയസുകാരിയെ ഓൺലൈനിൽ പരിചയപ്പെട്ട 30 കാരൻ തട്ടിക്കൊണ്ടുപോയി വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചിരുന്നു.
No comments
Post a Comment