Header Ads

  • Breaking News

    രണ്ടാഴ്ചത്തെ പഴക്കം; ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയത്19കാരിയുടെ മൃതദേഹമെന്ന് നിഗമനം






    കണ്ണൂര്‍:കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയമൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ടെന്ന് പൊലീസ്. പതിനെട്ടോ പത്തൊന്‍പതോ പ്രായമുള്ളയുവതിയുടേതാണ് മൃതേദഹം എന്നാണ് പ്രാഥമിക നിഗനം.നാല്കഷണങ്ങളാക്കിയ നിലയിലാണ് ട്രോളിബാഗില്‍മൃതദേഹം കണ്ടെത്തിയത്. 

    കണ്ണൂരില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടകവനമേഖലയിലാണ്ചുരത്തിന്സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

    കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹംകണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരാജ്പേട്ട പൊലീസ്അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍സൂക്ഷിച്ചിട്ടുണ്ട്. ധാരാളം പേര്‍ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്.കേരളത്തിലേക്കുംഅന്വേഷണംവ്യാപിപ്പിക്കുമെന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചത്.

    No comments

    Post Top Ad

    Post Bottom Ad