2000 രൂപ നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധി നീട്ടി; ഇനി ബാങ്കുകളില്‍ മാറാന്‍ കഴിയില്ല
ഡൽഹി :
വിനിമയത്തില്‍ നിന്ന് ഒഴിവാക്കിയ രണ്ടായിരം രൂപ നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി റിസര്‍വ് ബാങ്ക്. ഒക്ടോബര്‍ ഏഴുവരെ നോട്ടുകള്‍ മാറിയെടുക്കാം. ബാങ്കുകളില്‍ ഇനി നോട്ടുകള്‍ സ്വീകരിക്കില്ല. പകരം രാജ്യത്തെ ആര്‍ബിഐയുടെ തിരഞ്ഞെടുത്ത 19 ഓഫിസുകളില്‍ ഇതിനായി സൗകര്യം ഒരുക്കും. തിരിച്ചറിയല്‍ രേഖ ഹാജരാക്കി,
ഒരേസമയം ഇരുപതിനായിരം രൂപ വരെയുള്ള നോട്ടുകള്‍ മാറാം. ഈതുക ബാങ്കിലേക്കോ പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലേക്കോ മാറ്റാനും സൗകര്യമുണ്ട്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടായിരത്തിന്‍റെ 96 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ വ്യക്തമാക്കി.
No comments
Post a Comment