Header Ads

  • Breaking News

    വോട്ടർ പട്ടികയിൽ ഉടൻ പേര് ചേർക്കണം, അവസാന തീയതി സെപ്റ്റംബർ 23ന്



    തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസ തീയതി സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്.

    വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 21563916 ഉം 87 നഗരസഭകളിലായി 3651931 ഉം 6 കോർപ്പറേഷനുകളിലായി 2454689 ഉം വോട്ടർമാരുണ്ട്.

    കൂടുതൽ വോട്ടർമാർ-

    ഗ്രാമ പഞ്ചായത്ത് – ഒളവണ്ണ (കോഴിക്കോട്) (പുരുഷൻ-25491, സ്ത്രീ-26833, ട്രാൻസ്ജൻഡർ- 2 ആകെ-52326)

    മുനിസിപ്പാലിറ്റി – ആലപ്പുഴ (പുരുഷൻ-63009, സ്ത്രീ-69630, ട്രാൻസ്ജൻഡർ-2 ,ആകെ- 132641)

    കോർപ്പറേഷൻ – തിരുവനന്തപുരം (പുരുഷൻ-385231, സ്ത്രീ-418540 ട്രാൻസ്ജൻഡർ-8, ആകെ-803779)

    കുറവ് വോട്ടർമാർ-

    ഗ്രാമ പഞ്ചായത്ത് – ഇടമലക്കുടി (ഇടുക്കി) (പുരുഷൻ-941, സ്ത്രീ-958 ആകെ-1899)

    മുനിസിപ്പാലിറ്റി – കൂത്താട്ടുകുളം (എറണാകുളം) (പുരുഷൻ-6929, സ്ത്രീ-7593 ആകെ 14522)

    കോർപ്പറേഷൻ – കണ്ണൂർ (പുരുഷൻ-85503, സ്ത്രീ-102024 ആകെ-187527).


    No comments

    Post Top Ad

    Post Bottom Ad