Header Ads

  • Breaking News

    25,000 രൂപ കൈക്കൂലി വാങ്ങി; പയ്യന്നൂരില്‍ നഗരസഭ ജീവനക്കാരനെ കയ്യോടെ പിടികൂടി വിജിലന്‍സ്


    കണ്ണൂര്‍: 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂര്‍ നഗരസഭ ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. നഗരസഭ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ സി ബിജുവിനെയാണ് അറസ്റ്റു ചെയ്തത്. 

    ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു. പരാതിക്കാരന്‍ കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad