Header Ads

  • Breaking News

    പിങ്ക് പൊലീസിന് ബിഗ് സല്യൂട്ട്: പാനൂരിൽ നിന്നും കൂത്തുപറമ്പിൽ നിന്നും കാണാതായ 3 കുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി



    ദുരൂഹ സാഹചര്യത്തിൽ പാനുരിൽനിന്നും കൂത്തുപറമ്പിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി തലശ്ശേരിയിലെ പിങ്ക് പോലീസ്.തലശ്ശേരി പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർമാരായ കെ കെ അനുശ്രീയുടേയും എം ജീഷയുടെയും സന്ദർഭോചിതമായ അന്വേഷണമാണ് കുട്ടികളെ കണ്ടത്താൻ സഹായിച്ചത്.
    ബുധൻ കൂത്തുപറമ്പ് ഭാഗത്തു നിന്നും അമ്മയോടൊപ്പം ഡോക്ടറെ കാണാൻ തലശ്ശേരിയിലെത്തിയ പതിമൂന്നുകാരൻ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു. പരാതി ഉയർന്നതോടെ പൊലിസ് അന്വേഷണം തുടങ്ങി. പാർക്കുകളിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും തിരയുന്നതിനിടെയിലാണ് അനുശ്രീയും രജിഷയും പാസഞ്ചർ ലോബിയിൽ പരിഭ്രമിച്ചിരുന്ന പതിനഞ്ചുകാരനെ കണ്ടെത്തിയത്.

    വ്യാഴാഴ്ചയാണ് പാനൂരിൽനിന്നും രണ്ട് വിദ്യാർഥികളെ കാണാനില്ലെന്ന പരാതി സേനയിലെത്തിയത്. ഒരു കുട്ടിക്ക് അസുഖമായതിനാൽ ഡോക്ടറെ കാണാനാണ് കൂട്ടുകാരെനെയും വിളിച്ച് തലശേരിയിലെത്തിയത്.യൂണിഫോം മാറ്റിയുള്ള യാത്രയായതിനാൽ ദുരൂഹത കൂടി. പരാതി എത്തിയതോടെ തലശ്ശേരി പിങ്ക് പൊലിസ് തിരച്ചിൽ തുടങ്ങി. കടൽപ്പാലം, കോട്ട, പാർക്കുകൾ തുടങ്ങിയിടങ്ങളിൽ അന്വേഷിച്ച ശേഷം ആശുപത്രിയിലും തിരച്ചിൽ നടത്തി.

    ഒപി രജിസ്ടറിൽ പതിമൂന്നുകാരന്റെ പേര് കണ്ടതോടെ കാത്തിരിപ്പ് സ്ഥലത്തെത്തി. പൊലീ സിനെ കണ്ടതോടെ കുട്ടികൾ പെട്ടെന്ന് മുഖം മറയ്ക്കാൻ ശ്രമിച്ചു. ഇതാണ് തിരിച്ചറിയാൻ ഇടയാക്കിയത്. ഇരുവരെയും സ്റ്റേഷനിലെത്തിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഏൽപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad