Header Ads

  • Breaking News

    കെ.എസ്.എഫ്.ഇ.യിൽ ബിസിനസ് പ്രമോട്ടർ: പ്ലസ്ടുകാര്‍ക്ക് അവസരം, 3000 ഒഴിവുകള്‍



    പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളമാണ് നിയമനം.

    ഒഴിവ്: 3000. യോഗ്യത: പ്ലസ്ടു. പ്രായം: 20-45 വയസ്സ്. കെ.എസ്.എഫ്.ഇ.യുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാണ് തിരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിക്കേണ്ടത്. കെ.­എസ്.എഫ്.ഇ.യുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും.

    അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റാ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം: കെ.എസ്.എഫ്.ഇ. ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി. നമ്പർ-510, തൃശ്ശൂർ-680020, തപാലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ-10.


    No comments

    Post Top Ad

    Post Bottom Ad