തളിപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടയിൽ 3000 ലേറെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തളിപ്പറമ്പ്: ബസില്‍ നിന്നും 3000 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ഷിജിന്‍കുമാറിന്റെ നേതൃത്വത്തില്‍ കരിവെള്ളൂരില്‍ നടത്തിയ പരിശോധനയിലാണ് മംഗളൂരു ഭാഗത്തുനിന്നും എത്തിയ സ്വകാര്യ ബസില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അന്വേഷണം തുടരുന്നു.
റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീത്, ശ്രീകാന്ത് എന്നിവരും പങ്കെടുത്തു.
No comments
Post a Comment