Header Ads

  • Breaking News

    വൈദ്യുതി വാങ്ങുമ്പോള്‍ 3270 കോടിയുടെ അധിക ബാധ്യത, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും: കെഎസ്ഇബി



    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കെഎസ്ഇബി  സര്‍ക്കാരിനെ അറിയിച്ചു. ഈ ബാധ്യത മറികടക്കണമെങ്കില്‍ യൂണിറ്റിന് 22 പൈസ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു.

    മഴ കുറഞ്ഞതിലൂടെയും ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടര്‍ ക്ഷണിച്ചത്. അഞ്ചു വര്‍ഷത്തേക്കുള്ള കരാറില്‍ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്നാണ് കമ്പനികള്‍ സമ്മതിച്ചത്. ഇതു അഞ്ചു വര്‍ഷത്തേക്ക് 3270 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. റദ്ദാക്കപ്പെട്ട ദീര്‍ഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോഴാണിത്. 5 വര്‍ഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കരാര്‍. ഈ ബാധ്യത മറികടക്കണമെങ്കില്‍ യൂണിറ്റിന് 22 പൈസയുടെ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തേണ്ടി വരും.

    ഇടക്കാല കരാറിന് ഒരു വര്‍ഷത്തേക്ക് 2064 കോടി ചെലവാകും ദീര്‍ഘകാല കരാറായിരുന്നെങ്കില്‍ ചെലവ് 1410 കോടി മാത്രമായിരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. ഭീമമായ സാമ്പത്തിക ബാധ്യത കെഎസ്ഇബി കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad