Header Ads

  • Breaking News

    അമ്മ റോഡപകടത്തില്‍ മരിച്ചു, ഇന്‍ഷുറന്‍സ് തുകയേ ചൊല്ലി തമ്മിലടിച്ച് മക്കള്‍, 45കാരന് ദാരുണാന്ത്യം






    ഉന്നാവോ: മാതാവിന്റെ മരണശേഷം ലഭിച്ച ഇൻഷുറൻസ് തുകയെ ചൊല്ലിയുള്ള തർക്കത്തില്‍ അനിയനെ അടിച്ചുകൊന്ന് മുതിര്‍ന്ന സഹോദരന്മാര്‍. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ പശ്ചിം തോല മേഖലയില്‍ വ്യാഴാഴ്ചയാണ് പണത്തിന്റെ പേരില്‍ സഹോദരനെ ചേട്ടന്മാര്‍ അടിച്ച് കൊന്നത്. അമ്മ മരിച്ചതിന് പിന്നാലെ ഇന്‍ഷുറന്‍സ് തുകയായി 2 ലക്ഷം രൂപ ലഭിച്ചിരുന്നു.

    ഇതിനെ ചൊല്ലി മൂന്ന് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമായി. വാക്കുതര്ക്കം കയ്യേറ്റത്തിലേക്ക് നീണ്ടതോടെയാണ് 45കാരനാണ് റാം ആസ്രേയാണ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 9 മാസങ്ങള്‍ക്ക് മുന്‍പ് ഒരു റോഡ് അപകടത്തിലാണ് ഇവരുടെ അമ്മ റാംറാണി കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ഇന്‍ഷുറന്‍സ് തുക മൂത്ത മകനായ രാജ് ബഹാദുറിന്‍റെ അക്കൌണ്ടിലേക്കാണ് വന്നത്.

    ഏതാനും ദിവസം മുന്‍പാണ് ഈ പണം ലഭിച്ചത്. വ്യാഴാഴ്ച രാത്രി ഈ പണം വീതം വയ്ക്കുന്നതിനേ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമായി. കയ്യിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ചുള്ള മര്‍ദനമേറ്റ റാം ആസ്രേ ബോധം കെട്ട് വീഴുകയായിരുന്നു. ഇയാളെ പൂര്‍വയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    Post Bottom Ad