പരിയാരം: ഓൺലൈൻ ബിസിനസിൽ പണം നിക്ഷേപിച്ച യുവാവിൻ്റെ 47 ലക്ഷം രൂപ തട്ടിയെടുത്തു. ചന്തപ്പുര സ്വദേശി കെ.സി. സുധീഷിൻ്റെ (34) പണമാണ് തട്ടിയെടുത്തത്.ഇക്കഴിഞ്ഞ ജൂൺ മാസം മുതൽ സൗത്ത് ഇന്ത്യൻ ബേങ്കിൻ്റെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഓൺലൈൻ ബിസിനസിൽ പണം നിക്ഷേപിച്ച് റേറ്റിംഗ് കൂട്ടി ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഗ്ലോബൽ കെ പി ഒ ലിമിറ്റഡ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്.
പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
No comments
Post a Comment