കണ്ണൂർ വിമാനത്താവളം വഴി പറന്നത് 50 ലക്ഷം യാത്രികർ
മട്ടന്നൂർ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ഷാര്‍ജയില്‍നിന്ന് കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്‍.എക്സ് 744 വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂര്‍ സ്വദേശികളായ അജീഷും ഭാര്യ കവിതയുമാണ് 50 ലക്ഷം എന്ന നാഴികക്കല്ലിന്റെ ഭാഗമായ യാത്രികര്‍.
50 ലക്ഷം തികച്ച യാത്രക്കാര്‍ക്കുള്ള കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉപഹാരം നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കെ.കെ. ശൈലജ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നല്കി. കണ്ണൂര്‍ വിമാനത്താവള മാനേജിങ് ഡയറക്ടര്‍ സി. ദിനേശ്കുമാര്‍, യാത്രക്കാരനായ എ.ഡി.ജി.പി യോഗേഷ് ഗുപ്ത, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment