Header Ads

  • Breaking News

    പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിയന്ത്രണം



    പരിയാരം :നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.

    നിപ സംശയിക്കുന്ന രോഗികൾ വന്നാൽ ആവശ്യമായ പരിചരണം നൽകാൻ ഡോ. പ്രമോദ് നോഡൽ ഓഫീസറായി ഇൻഫെക്‌ഷൻ കൺട്രോൾ യൂണിറ്റ് തുടങ്ങി. മുൻപ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുള്ള കമ്മിറ്റഡ് ലിഫ്റ്റായി ഉപയോഗിക്കും. വാർഡ് 505 ഐസോലേഷൻ വാർഡാക്കി.

    സന്ദർശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന പ്രവേശന കവാടങ്ങൾക്ക് പുറമെയുള്ള എൻട്രി, എക്‌സിറ്റ് പോയിന്റുകൾ അടച്ചിടും. പുതിയ ലിഫ്റ്റുകൾ രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ചികിത്സയ്ക്കായി പ്രവേശിക്കുന്ന സമയത്ത് ഒരു രോഗിയുടെ കൂടെ ഒരു സഹായിയെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ.

    മറ്റ് ലിഫ്റ്റുകൾ സാധാരണ പോലെ പ്രവർത്തിക്കും. പ്രത്യേക സാഹചര്യത്തിൽ എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർഥിച്ചു.

    No comments

    Post Top Ad

    Post Bottom Ad