Header Ads

  • Breaking News

    കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു



    കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന്, കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.

    തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു.

    മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്. നിലവിൽ കുതിര അവശനിലയിലാണ്. ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്.

    അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

    No comments

    Post Top Ad

    Post Bottom Ad