കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കുന്നു
ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങളോടും ഗ്ലാസുകളോടും വിടപറഞ്ഞ് ആലക്കോടെ കുടുംബശ്രീകള്‍. ബദലായി മുഴുവന്‍ കുടുംബശ്രീകള്‍ക്കും സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കുകയാണ് പഞ്ചായത്ത്. 500 വീതം പാത്രങ്ങളും ഗ്ലാസുകളുമാണ് 21 വാര്‍ഡുകളിലെ ഓരോ കുടുംബശ്രീ യൂണിറ്റിനുമായി നല്‍കുന്നത്. ഇതിനായി 2022-23 വാര്‍ഷിക പദ്ധതിയില്‍ നാല് ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെച്ചത്. ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തരം വസ്തുക്കളുടെ ഉപയോഗം കുറക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. കല്യാണമുള്‍പ്പടെയുള്ള പരിപാടികളില്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും കുറഞ്ഞ നിരക്കില്‍ വാടകക്ക് നല്‍കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരു വരുമാന മാര്‍ഗം കൂടിയാണ് പദ്ധതി.
No comments
Post a Comment