രണ്ടാം വന്ദേ ഭാരത് ഉടന്‍ കേരളത്തില്‍; ഉദ്ഘാടനയാത്ര ഞായറാഴ്ച
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ ലഭിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ്. ഉടന്‍ ട്രെയിനുകള്‍ പാലക്കാട് ഡിവിഷന് കൈമാറും.
രണ്ടാം വന്ദേഭാര്ത അന്തിമ സമയക്രമം വിദഗ്ധ സമിതി ഉടന്‍ തീരുമാനിക്കും. എട്ട് കോച്ചുകള്‍ ഉള്ള ട്രെയിനിന്റെ ഉദ്ഘടനയാത്ര 24ന് നടക്കും. ചൊവ്വാഴ്ച മുതല്‍ സാധാരണ സര്‍വ്വീസുകള്‍ ഉണ്ടാകും. ശനിയാഴ്ച്ച ട്രയല്‍ റണ്ണും നടക്കും. ആഴ്ചയില്‍ ഒരു ദിവസം സര്‍വീസ് ഉണ്ടാകില്ല.
No comments
Post a Comment