രോഷം കൊണ്ട് ടിക്കറ്റ് കീറി എറിഞ്ഞ് ആരാധകർ: സംഗീത നിശയ്ക്കെതിരെ പ്രതിഷേധം, ടിക്കറ്റിന്റെ കോപ്പി അയച്ചുതരൂവെന്ന് റഹ്‌മാൻ
എആര്‍ റഹ്മാന്റെ പരിപാടിയ്ക്ക് ടിക്കറ്റെടുത്ത ആളുകളുടെ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സംഗീത പരിപാടിയുടെ മോശം സംഘാടനമാണ് ആരാധകരുടെ അമര്‍ഷത്തിന് ഇടയാക്കിയത്. ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസില്‍ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടിയാണ് വിവാദത്തിലായിരിക്കുന്നത്.
ടിക്കറ്റെടുത്ത പലർക്കും സംഗീതനിശ നടക്കുന്നിടത്തേക്ക് എത്താൻ പോലും കഴിഞ്ഞില്ല. അമ്പതിനായിരത്തോളം പേരാണ് മറക്കുമാ നെഞ്ചം സംഗീത പരിപാടി ആസ്വദിക്കാൻ പാലസിലെത്തിയത്. എന്നാല്‍ ഇത്രയും പേരെ നിയന്ത്രിക്കാൻ സംഘാടകര്‍ക്കായില്ല. തുടർന്നുണ്ടായ തിക്കിലുംതിരക്കിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുങ്ങുകയും സ്ത്രീകൾക്ക് നേരെ കയ്യേറ്റം നടന്നെന്ന ആരോപണബും ഉയരുന്നുണ്ട്.
ആഗസ്റ്റ് 12-നായിരുന്നു നേരത്തേ മറക്കുമാ നെഞ്ചം നടത്താനിരുന്നത്. ശക്തമായ മഴയേത്തുടര്‍ന്നാണ് പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എസിടിസി ഇവന്റ്സിനായിരുന്നു സംഘാടനച്ചുമതല.
ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി റഹ്മാൻ രംഗത്തെത്തി. ടിക്കറ്റെടുത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ടിക്കറ്റിന്റെ കോപ്പി അയച്ചു തരാനാണ് റഹ്മനാന്‍ ആവശ്യപ്പെട്ടത്. തന്റെ ടീം ഉടന്‍ ബന്ധപ്പെടുമെന്നും വ്യക്തമാക്കി.
No comments
Post a Comment