നായ്ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന, പൊലീസിനെ വെട്ടിച്ച് കടന്ന പ്രതി പിടിയില്‍
നായ്ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതിയെ സാഹസികമായി പിടികൂടി. കോട്ടയം കുമാരനെല്ലൂർ സ്വദേശിയായ റോബിനാണ് തമിഴ്നാട്ടില്‍ നിന്ന് പൊലീസ് പിടിയിലായത്. രണ്ട് തവണ പൊലീസിനെ വെട്ടിച്ച കടന്ന റോബിന്റെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് സംഘങ്ങളായിട്ടാണ് പൊലീസ് പ്രതിയെ കുരുക്കാനിറങ്ങിയത്. പ്രതിയെ കോട്ടയത്ത് എത്തിക്കും.സെപ്ടംബര്‍ 25ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. നായ്ക്കളുടെ സംരക്ഷണത്തിൽ വൻ കഞ്ചാവ് കച്ചവടം നടന്നിരുന്നത്. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.13 നായ്ക്കളെ പ്രതി വീട്ടിൽ വളർത്തിയിരുന്നു. കുമാരനെല്ലൂർ കൊച്ചാലുംമൂട്ടിലെ ഒരു വാടകവീട് കേന്ദ്രീകരിച്ചാണ് റോബിന്റെ കഞ്ചാവ് കച്ചവടം. നായ്ക്കളെ വളർത്തുന്ന ഷെഡ്ഡിന്റെ ഭിത്തിയിൽ റോബിന്റെയും നായ്ക്കളുടേയുമടക്കം ചിത്രവും വരച്ചുവച്ചിട്ടുണ്ട്. ഏറെ ദുരൂഹമായ അന്തരീക്ഷത്തിലായിരുന്നു ഇയാളുടെ താമസം.കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കഞ്ചാവ് വിൽപ്പന നടത്തിവരികയാണ് റോബിൻ. എക്‌സൈസ് സംഘമെത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിടുകയാണ് ഇയാളുടെ രീതി. വാടക കരാറിൽ ഡോഗ് ഹോസ്റ്റൽ എന്ന നിലയ്ക്ക് പട്ടികളെ വളർത്തിയാണ് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. രാത്രി വൈകിയും ഇവിടെ വലിയ ബഹളം കേൾക്കാമെന്നും ആളുകൾ വന്നുപോവാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
No comments
Post a Comment