ഹോട്ടലില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്
പയ്യന്നൂര്‍: സ്ഥാപാനത്തിന്റെ വരവിനത്തില്‍ നിന്നുംലഭിച്ച തുക ബാങ്ക് അക്കൗണ്ടിലടക്കാതെ അപഹരിച്ചതിനെ തിനെതിരെ മാനേജര്‍ നല്‍കിയ പരാതിയില്‍ അക്കൗണ്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു.
പയ്യന്നൂരിലെ വൈശാഖ് ഇന്റര്‍നാഷനല്‍ ഹോട്ടല്‍ മാനേജര്‍ നസീഫ് സയ്യിദിന്റെ പരാതിയിലാണ്അക്കൗണ്ടന്റ് തമിഴ്‌നാട് വില്ലുപുരം ഇളവടിയിലെ ശശികുമാറിനെതിരെയാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്.
പയ്യന്നൂരിലെ വൈശാഖ് ഇന്റര്‍ നാഷനല്‍ ഹോട്ടലിലെ അക്കൗണ്ടായിരുന്ന വൈശാഖ് സ്ഥാപനത്തിന്റെ അൗക്കണ്ടിലടക്കാത രണ്ടേ മുക്കാല്‍ലക്ഷംരൂപ അപഹരിച്ചുവെന്നാണ് മാനേജരുടെ പരാതി. ബാങ്കിലടക്കേണ്ട പണത്തില്‍ നിന്നും പലദിവസങ്ങളിലായി വെട്ടിപ്പു നടത്തിയാണ് സ്ഥാപനത്തിന്റെ രണ്ടേ മുക്കാല്‍ലക്ഷംരൂപ അക്കൗണ്ടന്റ് തട്ടിയെടുത്തത്.
ഓരോ ദിവസം നടക്കുന്ന ഇടപാടുകളുടെ കണക്കില്‍ കുറവു കാണിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. എന്നാല്‍ പിന്നീട് കണക്കു പരിശോധിച്ചപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് മാനേജര്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.
No comments
Post a Comment