ഈ ഇടപാടുകൾ ഇനി പാൻകാർഡ് ഇല്ലാതെ നടക്കില്ല; തെറ്റുണ്ടെങ്കിൽ ഉടനെ തിരുത്താം
പാൻ കാർഡിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ രേഖയായും മറ്റ് പല ഇടപാടുകൾക്കും ഇന്ന് പാൻ കാർഡ് ആവശ്യമാണ്. പക്ഷെ എവിടെയെങ്കിലും ആവശ്യം വരുമ്പോഴാണ് പാൻ കാർഡിലെ തെറ്റുകളും മറ്റും നമുക്ക് ബുദ്ധിമുട്ടായി വരുന്നത്. അതുകൊണ്ട് പേരിലോ, വിലാസത്തിലോ, ജനനതിയതിയിലോ തെറ്റുള്ളവര്‍ പെട്ടെന്ന് തിരുത്തുക. മാത്രവുമല്ല ഇനി ഈ തെറ്റുകൾ വീട്ടിൽ ഇരുന്ന് തന്നെ തിരുത്താം. എന്‍എസ്ഡിഎല്‍, യുടിഐഐടിഎല്‍എല്‍ എന്നീ വെബ്‌സൈറ്റുകൾ വഴി പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് പാൻ കാർഡിലെ തെറ്റുകള്‍ തിരുത്താം. ഓണ്‍ലൈനായി മാത്രമല്ല ഓഫ്‌ലൈനായും സൗകര്യമുണ്ട്. ഓഫ് ലൈൻ മോഡില്‍ പാന്‍ കാര്‍ഡില്‍ തിരുത്താൻ ആവശ്യമുള്ള രേഖകളുമായി അടുത്തുള്ള പാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കേണ്ടതുണ്ട്.
ഓണ്‍ലൈനായി തിരുത്താൻ NSDL പാന്‍ വെബ്‌സൈറ്റ് തുറക്കുക. https://www.onlineservices.nsdl.com/paam/endUserRegisterContact.html അല്ലെങ്കില്‍ UTIITSL വെബ്‌സൈറ്റ്: https://www.pan.utiitsl.com/PAN/csf.html.
No comments
Post a Comment