Header Ads

  • Breaking News

    വ്യാജ സ്വര്‍ണ്ണം പണയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുക: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്‍

     വ്യാജ സ്വര്‍ണ്ണം പണയപ്പെടുത്തി പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നിയനടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി മുതല്‍ പുതിയകോട്ട വരെ നടപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും സമ്മേളത്തില്‍ അവതരിപ്പിച്ചു. കുടുംബ സംഗമത്തോടു കൂടി ബേക്കലില്‍ നടന്ന സമ്മേളനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ജി മധുസൂതനന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളായ അനന്ദ ഷെട്ടി, ഗോപാലകൃഷ്ണ റായ് എന്നിവരെ ആദരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഉദുമ കളനാട്ടെ രാധാകൃഷ്ണനുള്ള സാമ്പത്തിക സഹായം ചടങ്ങില്‍ വെച്ച് കൈമാറി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ഗോപു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ പി കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി കെ സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് സി കെ വേണുഗോപാല്‍, ജില്ലാ ട്രഷറര്‍ അരുണ്‍ ദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എസ് അനൂപ് രാജ് സ്വാഗതവും ഹൊസ്ദുര്‍ഗ് താലുക്ക് പ്രസിഡന്റ് കെ സുകുമാരന്‍ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad