ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി അർജുൻ അശോകൻ
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് അർജുൻ അശോകൻ. ഇപ്പോൾ തന്റെ കരിയർ ജേർണിയെക്കുറിച്ച് അർജുൻ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധന്യ വർമ്മ ഷോയിൽ സംസാരിക്കുകയായിരുന്നു അർജുൻ. സിനിമയുടെ ഭാഗമാകണം എന്നത് മാത്രമായിരുന്നു തന്റെ സ്വപ്നമെന്നും ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ടെന്നും അർജുൻ പറയുന്നു.
‘ആദ്യത്തെ രണ്ടുപടങ്ങളും പൊട്ടിപോയിരുന്നു. അച്ഛന് ആ സമയം പടങ്ങൾ കുറവായിരുന്നു. സാമ്പത്തികമായി ഒരുപാട് തകർന്നു പോയിരുന്ന സമയം ഉണ്ട്. വീടിന്റെ പാലു കാച്ചലിന് മുൻപേ തന്നെ പണിതിട്ട് വീട് വിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി അൽക്കഹോളിക് ആയി. പക്ഷേ പുള്ളി അതെല്ലാം നിർത്തിയിട്ട് എല്ലാത്തിൽ നിന്നും ബ്രേക്ക് എടുത്തു. ആ സമയത്ത് നമ്മൾ ഫൈനാൻഷ്യലി ഇത്രയും ഡൗൺ ആണെന്ന് അമ്മയും ചേച്ചിയും അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവർ അറിയിക്കാഞ്ഞത് എന്ന് എനിക്ക് അറിയില്ല.
ആ സമയത്തൊക്കെ നമ്മൾ റിബൽ മോഡ് ആണ്, വീട്ടിൽ പറയുന്നതൊക്കെ അനുസരിക്കാതെ നടക്കുന്ന പയ്യൻ. ആദ്യത്തെ വീട് വിറ്റശേഷമാണ് പിന്നീട് ഒരു വീട് വച്ചതും, ചേച്ചിയുടെ വിവാഹം നടത്തിയതും എല്ലാം. ആ സമയത്താണ് ഞാൻ രണ്ടാമത്തെ പടം ചെയ്യുന്നത്. ഉഴപ്പി നടന്ന സമയത്തൊക്കെ നികിത ഉണ്ടായിരുന്നു. എങ്കിലും സിനിമ ആണെന്നതിനാൽ അവളുടെ വീട്ടിൽ അത്ര പിന്തുണ ആദ്യമൊന്നും ഈ ബന്ധത്തിൽ ഇല്ലായിരുന്നു. ഇപ്പോഴും ജീവിതത്തിൽ മേജർ സപ്പോർട്ട് തന്നെയാണ് നികിത.
No comments
Post a Comment