രക്ഷിതാക്കൾക്ക് മക്കളെ അറിയാൻ" പരിശീലന പരിപാടി
കണ്ണൂർ : ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "രക്ഷിതാക്കൾക്ക് മക്കളെ അറിയാൻ" പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.കെ സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു .എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.സജീവ് കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചൊവ്വ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും, ജെസിഐയുടെ ദേശീയ പരിശീലകനുമായ സരീഷ് പയ്യമ്പള്ളി ക്ലാസ്സ് കൈകാര്യം ചെയ്തു.ഈ യുഗ പാരെന്റിംഗ് വെല്ലുവിളികൾ ചർച്ച ചെയ്തുകൊണ്ട് ക്ലാസ്സ് ഹൃദ്യമായി.സൗഹൃദ ക്ലബ് കോർഡിനേറ്റർ നിഷ ടീച്ചർ സ്വാഗതം പറഞ്ഞു.
No comments
Post a Comment