വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്റർ കത്തി നശിച്ചു.
ഇരിട്ടി: പായം പഞ്ചായത്തിലെ പുതുശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മിനി എസ്കവേറ്ററിന് തീപിടിച്ച് കത്തി നശിച്ചു. ബിപിൻ അറക്കലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിയിട്ട എസ്കവേറ്റർ ആണ് വ്യാഴാഴ്ച രാത്രി 12 മണിയോടെ കത്തി നശിച്ചത്.
മുറ്റത്തുനിന്നും തീ ഉയരുന്നത് കണ്ട അയൽവാസി ബിപിനെ വിളിച്ചുണർത്തി വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ തീ അണക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് സംശയിക്കുന്നുണ്ടെങ്കിലും നിർത്തി ഇട്ട വാഹനത്തിന് തീ പിടിക്കുന്നതിന് സാധ്യത ഇല്ലെന്നാണ് കമ്പനിയുടെ നിഗമനം. സംഭവത്തിൽ ഇരിട്ടി പോലീസിൽ പരാതി നൽകി.
No comments
Post a Comment