തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് വ്യാജ പ്രചാരണം നടക്കുന്നു: പോലീസിൽ പരാതി നൽകി പി കെ ശ്രീമതി
കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞുവെന്ന തരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്.
പി കെ ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്. തുടർന്നാണ് പി കെ ശ്രീമതി വ്യാജ പ്രചാരണത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. വാട്ട്‌സ് ആപ്പിലൂടെയും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കണ്ണൂർ റൂറൽ എസ്പിക്കാണ് പി കെ ശ്രീമതി പരാതി നൽകിയത്.
No comments
Post a Comment