Header Ads

  • Breaking News

    രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങൾ പുറത്തുവിട്ടു; ഉദ്ഘാടനം കാസർഗോഡ് നിന്ന്




    രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങളും പുറത്ത് വിട്ടു. ആഴ്ചയിൽ 6 ദിവസമാണ് സർവ്വീസ് ഉള്ളത്. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും. തിങ്കളാഴ്ച കാസർഗോഡേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല.കാസർഗോഡ് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടും, കണ്ണൂർ – 8.03/8.05am, കോഴിക്കോട് – 9.03/9.05am, ഷൊർണൂർ – 10.03/10.05 am, തൃശൂർ – 10.38/10.40am, എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/12.40am, കൊല്ലം – 1.55/1.57pm, തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂർ – 7.40/7.42pm, ഷൊർണൂർ – 8.15/8.17pm, കോഴിക്കോട് – 9.16/9.18pm, കണ്ണൂർ – 10.16/1.18pm, കാസർഗോഡ് – 11.55pm എന്നിങ്ങനെയാണ് സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്.പുതിയ വന്ദേ ഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവെ അറിയിച്ചെന്ന് ഇടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.ആദ്യ വന്ദേ ഭാരതിലും സ്റ്റോപ് അനുവദിക്കുന്നതിനായി തുടർന്നും ശ്രമം നടത്തുമെന്നും എംപി അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad