Header Ads

  • Breaking News

    ഓൺലൈൻ ബുക്കിങ്‌ ; വ്യാജ വെബ്സൈറ്റുകൾ വ്യാപകം : വഞ്ചിതരാകരുതെന്ന്‌ കെ.എസ്.ആർ.ടി.സി

    തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റിന്റെ ബുക്കിങ്ങിനെന്ന പേരിൽ വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. ബുക്കിങ്ങിനുള്ള ഏക ഔദ്യോഗിക വെബ്‌സൈറ്റ് onlineksrtcswift.com മാത്രമാണ്.

    ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ പേയ്‌മെന്റ് വിവരങ്ങൾ നൽകുന്നതിന് മുമ്പ്, എല്ലായ്പ്പോഴും അഡ്രസ് ബാറിൽ ‘HTTPS’ എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. വെബ്‌‌സൈറ്റ്‌ ലിങ്കിലുള്ള HTTPS-ലെ “S’ “Security’ (സുരക്ഷിതം) യെ സൂചിപ്പിക്കുന്നതാണ്‌ അതില്ലാത്ത വെബ്‌സൈറ്റുകൾ സുരക്ഷിതമല്ല.

    ട്രസ്റ്റ് സീലുകൾ/സർട്ടിഫിക്കേഷൻ ഉണ്ടോ എന്നും ഉറപ്പുവരുത്തണം. യഥാർഥ വെബ്‌സൈറ്റുകൾക്ക് പലപ്പോഴും അവരുടെ പേജുകളുടെ ചുവടെ ട്രസ്റ്റ് സീലുകളോ സർട്ടിഫിക്കേഷനുകളോ ഉണ്ട്. ഇവ ഒരു വെബ് സൈറ്റിന്റെ ആധികാരികതയുടെ സൂചകങ്ങളാണ്. (ഉദാഹരണം: ©2023, All Rights Reserved, Kerala State Road Transport Corporation – KSRTC).

    നിയമാനുസൃതമായ വെബ് സൈറ്റുകൾക്ക് ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഉൾപ്പെടെ ഔദ്യോഗിക വിശദാംശങ്ങൾ ഉണ്ടായിരിക്കും. ഒരു ഇ മെയിൽ വിലാസം മാത്രം നൽകുന്ന അല്ലെങ്കിൽ പൂർണമായ വിവരങ്ങൾ ഇല്ലാത്ത വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കുക.

    മോശം വ്യാകരണം, അക്ഷരപ്പിശകുകൾ എന്നിവയുള്ള സൈറ്റുകളും വ്യാജമാകാം. ഓൺലൈൻ ബുക്കിങ് ചെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാ ബുക്കിങ്ങിനും ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad