തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാര്‍ഥിക്ക് നിപയില്ല; ആശ്വാസം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.
സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ബൈക്കിൽ പോകവേ വവ്വാല്‍ മുഖത്തടിച്ചുവെന്ന് വിദ്യാര്‍ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്.
No comments
Post a Comment