Header Ads

  • Breaking News

    കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്തു: യുവാവ് പിടിയിൽ



    ക​ണ്ണൂ​ര്‍: കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി ട്രെ​യി​നി​ല്‍ യാ​ത്ര​ ചെ​യ്ത യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. കാ​സ​ര്‍​ഗോഡ് ഉ​ദി​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ണ്ണൂ​ര്‍ ആ​ര്‍.​പി.​എ​ഫ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​നോ​യ് ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ലാ​ണ് ഇ​യാ​ള്‍ പെ​ട്രോ​ളു​മാ​യി യാ​ത്ര​ ചെ​യ്തി​രു​ന്ന​ത്.

    ആ​ലു​വ​യി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​നി​ല്‍ ബൈ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ബു​ക്ക് ചെ​യ്തി​രു​ന്നു. ബൈ​ക്ക് പാ​ര്‍സ​ല്‍ അ​യ​ക്കു​മ്പോ​ള്‍ പെ​ട്രോ​ള്‍ ടാ​ങ്ക് കാ​ലി​യാ​ക്കി​വെ​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യു​ള്ള​തി​നാ​ല്‍ ബൈ​ക്കി​ന്റെ ടാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്നേ​കാ​ല്‍ ലി​റ്റ​റോ​ളം പെ​ട്രോ​ള്‍ ഇ​യാ​ള്‍ കു​പ്പി​യി​ലാ​ക്കി കൈ​യി​ല്‍ ക​രു​തു​ക​യാ​യി​രു​ന്നു. കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​ത് ക​ണ്ട് അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ യാ​ത്ര​ക്കാ​രി വി​വ​രം ആ​ര്‍.​പി.​എ​ഫി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

    തു​ട​ര്‍ന്ന്, വൈ​കീ​ട്ട് 6.45ഓ​ടെ നേ​ത്രാ​വ​തി ട്രെ​യി​ന്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ആ​ര്‍.​പി.​എ​ഫ് സി.​ഐ ബി​നോ​യ് ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ഹ​മ്മ​ദ് ശ​രീ​ഫി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ത​ല​ശ്ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

    No comments

    Post Top Ad

    Post Bottom Ad