കൂത്തുപറമ്പിലും, മട്ടന്നൂരിലും ഇരുചക്രവാഹനങ്ങൾ മോഷണം പോയി
കൂത്തുപറമ്പ്: പള്ളിയിൽ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും യുവാവിന്റെ സ്കൂട്ടർ മോഷണം പോയി. മലപ്പുറം നിലമ്പൂർ ഒറ്റമലിയാങ്കൽ സ്വദേശി മുഹമ്മദലി ശിഹാബിന്റെ (46) കെ.എൽ 71 സി 2643 സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
നെരുവമ്പായി കണ്ടംകുന്ന് പള്ളിയിൽ അഞ്ചുമണിക്ക് നിസ്കരിക്കാനെത്തിയതായിരുന്നു ശിഹാബ്. പള്ളിക്ക് സമീപത്തെ പാർക്കിംഗ് ഏരിയയിലാണ് വാഹനം നിർത്തിയിട്ടത്. നിസ്കാരം കഴിഞ്ഞ് പുറത്തു വരുമ്പോഴേക്കും സ്കൂട്ടർ കാണാനില്ലായിരുന്നു.
കൂത്തുപറമ്പ് പോലീസ് കേസെടുത്തു. മട്ടന്നൂരിൽ ഉരുവച്ചാൽ പള്ളിക്ക് പിറകു വശം നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷണം പോയതായി പരാതി.
തില്ലങ്കേരി കാവുമ്പായി മുനവർ മൻസിലിൽ കെ. സിനാന്റെ കെ.എൽ 58 എസ് 8773 പൾസർ മോട്ടോർ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞദിവസം പള്ളിക്ക് പിറകുവശം നിർത്തിയിട്ടതായിരുന്നു.
No comments
Post a Comment