കുട്ടികളുടെ വ്യത്യസ്ത കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം: സ്പീക്കര്‍
കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി 'മഴവില്ലി'ന്റെ പദ്ധതി രേഖ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണ് കുട്ടികള്‍. അത് കണ്ടെത്തുന്നിടത്താണ് വിജയം. വായനാ ശീലവും ക്ഷമയും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഉന്നതിയിലെത്താം. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹവും സ്വപ്നങ്ങളും വേണം. ചെറുപ്പം മുതല്‍ അഭിമുഖങ്ങളെ നേരിടാന്‍ പഠിക്കണം. മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കുന്നതിനൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടുള്ള ഇതര ഭാഷകളിലും പ്രാവിണ്യം നേടണം. ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിന്റെ മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കാനാകില്ല. നമ്മുടെ വിദ്യാഭ്യാസ മേഖല അതിവേഗമാണ് മാറുന്നത്. സ്‌കൂളുകളില്‍ നല്ല ക്ലാസ്മുറികള്‍ മാത്രം പോര, മികച്ച കളിസ്ഥലവും ലാബും ഒക്കെ ഉണ്ടെങ്കിലേ പഠനം ആസ്വാദ്യകരമാകുവെന്നും സ്പീക്കര്‍ പറഞ്ഞു.അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും ദയ അക്കാദമി നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനവും സ്പീക്കര്‍ നിര്‍വ്വഹിച്ചു. അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ശൗര്യചക്ര പി വി മനേഷ്, ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍ കെ സൂരജ്, ഫുട്‌ബോള്‍ താരം സി കെ വിനീത് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, മുന്‍ എം എല്‍ എ എം പ്രകാശന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ് (അഴീക്കോട്), പി ശ്രുതി( ചിറക്കല്‍), പി പി ഷമീമ(വളപട്ടണം ), എ വി സുശീല(പാപ്പിനിശ്ശേരി), കെ രമേശന്‍ (നാറാത്ത്), ബ്ലോക്ക് വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ്, മണ്ഡലം വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കെ പി ജയപാലന്‍, കണ്ണൂര്‍ ഡി ഡി ഇ എ പി അംബിക, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ ഇ സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റര്‍ കെ സി സുധീര്‍, കണ്ണൂര്‍ ആര്‍ ഡി ഡി കെ ആര്‍ മണികണ്ഠന്‍, ഡി ഇ ഒ ടി വി അജിത, പാപ്പിനിശ്ശേരി എ ഇ ഒ ഒ കെ ബിജിമോള്‍, ഡയറ്റ് ലക്ച്ചറര്‍ കെ ബീന, പാപ്പിനിശ്ശേരി ബി പി സി കെ പ്രകാശന്‍, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി സുപ്രിയ, പ്രിന്‍സിപ്പല്‍ കെ മഹിജ, പ്രധാനാധ്യാപിക കെ ഗീത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
No comments
Post a Comment